കണ്ണൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കഴിവും പ്രാപ്തിയുമുള്ള നേതാവാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുലിനെ കോൺഗ്രസ് അവിശ്വസിക്കുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. ......

കണ്ണൂർ : കണ്ണൂരിലെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന കണ്ണൂർ വേവ്സ് കലാ സാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലുള്ള നീലാംബരി വേവ്സ് മ്യൂസിക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി നൈറ്റ് 30 ന്.
കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ കണ്ണൂർ വേവ്സിൻ്റെ രക്ഷാധികാരി കൂടിയായ പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനും സംവിധായകനും നിർമ്മാതാവു കൂടിയായ മലയാളത്തിൻ്റെ ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പിയെ ചടങ്ങിൽ ആദരിക്കുമെന്ന് വേവ്സ് പ്രസിഡൻ്റ് കെ.പി ശ്രീശൻ അറിയിച്ചു.
കണ്ണൂരിലെ മികച്ച വ്യവസായിക്കുള്ള പി.പി ലക്ഷ്മണൻ സ്മാരക പുരസ്കാരം വ്യവസായ പ്രമുഖനും കെ.കെ ഗ്രൂപ്പ് ചെയർമാനുമായ കെ.കെ മോഹൻ ദാസിന് സമ്മാനിക്കും.
ശ്രീകുമാരൻ തമ്പി രചിച്ചതും സംഗീത സംവിധാനം നിർവ്വഹിച്ചതുമായ പാട്ടുകളുടെ "ഗാന" മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ശ്രീകുമാരൻ തമ്പി ചടങ്ങിൽ സമ്മാനിക്കും.
സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ
സംഗീത കലാക്ഷേത്രം വിദ്യാർഥികൾ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ നൃത്ത ശില്പവും അവതരിപ്പിക്കും.
എം.സി സുരേഷ് കുമാർ, ഒ. എൻ രമേശ്, ശ്യാം നാരായണൻ, കെ. ......
തർക്കത്തെ തുടർന്ന് ഇന്നത്തേക്ക് സൂക്ഷ്മ പരിശോധന മാറ്റിവെച്ചിരുന്ന കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിൽ മൂന്ന് സിപിഎം സ്ഥാനാർത്ഥികൾക്കും കണ്ണപുരം പഞ്ചായത്തിലെ രണ്ട് എൽഡിഎഫ് സ്ഥാനാർത്ഥികൾക്കും എതിരാളികളില്ലാതെ വിജയം ഉറപ്പായി. പത്രിക അസാധുവായതും പിൻവലിക്കലുകളും ചേർന്നാണ് എതിരില്ലാ വിജയങ്ങളുടെ എണ്ണം കൂടിയത്. ......
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രദേശത്ത് പത്രിക പിൻവലിപ്പിക്കാനായി വനിതാ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാടായ ആന്തൂരിൽ വനിതാ സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചു എന്നാണ് കോൺഗ്രസ് നേതാവിന്റെ ആരോപണം. ഇതുൾപ്പെടെ കണ്ണൂർ ജില്ലയിലെ പല പ്രദേശങ്ങളിലും സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മാർട്ടിൻ ജോർജ്ജ് ആരോപിക്കുന്നു. മലപ്പട്ടത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയത് സിപിഎമ്മിന്റെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഗൂഢാലോചനയിലൂടെയാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
സിപിഎമ്മിന്റെ രാഷ്ട്രീയ കളിക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു എന്നാണ് മാർട്ടിൻ ജോർജ്ജിന്റെ ആരോപണം. ......
പാനൂർ: മൂന്ന് പതിറ്റാണ്ടിലേറെയായി മുസ്ലിം ലീഗിൽ സജീവമായിരുന്ന ഉമർ ഫാറൂഖ് കീഴ്പ്പാറ പാർട്ടിവിട്ടു. പെരിങ്ങത്തൂർ മേഖലയിലെ ലീഗിന്റെ കരുത്തുറ്റ നേതാവായി അറിയപ്പെട്ടിരുന്ന ഉമർ ഫാറൂഖ് കീഴ്പ്പാറ ലീഗ് നേതൃത്വത്തെ ഞെട്ടിച്ച് ബിജെപിയിൽ ചേർന്നു. പാനൂർ നഗരസഭയുടെ പതിനാറാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി ഉമർ ഫാറൂഖ് മത്സരിക്കും.
ഗ്രൂപ്പ് പക്ഷപാതവും അവസരവാദ സമീപനവും പാർട്ടിയിൽ അതീവ ശക്തമായതിനാലാണ് ലീഗിനെ വിടുന്നതെന്ന് ഉമർ വ്യക്തമാക്കുന്നു. ......
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവുശിക്ഷ. തലശ്ശേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ......
കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിൽ നടക്കുന്ന നാത്തൂൻ പോരിലാണ് ഇക്കുറി രാഷ്ട്രീയ കേരളം കൗതുകത്തോടെ നോക്കികാണുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബന്ധുക്കൾ പരസ്പരം മത്സരിക്കുന്നത് അത്ര വിചിത്രമല്ല. ......
കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ചു. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ.കെ.......
കണ്ണൂരിലെ പയ്യാമ്പലം ബീച്ചിൽ ബംഗളൂരു അൽ അമീൻ ഫാർമസി കോളേജിലെ എട്ട് സുഹൃത്തുക്കൾ പങ്കെടുത്ത ഉല്ലാസയാത്ര മൂന്ന് ജീവൻ കവർന്ന ദുരന്തമായി മാറി. പഠനം പൂർത്തിയാക്കിയുള്ള ആഹ്ലാദ യാത്രയിൽ, റിപ്പ് കറന്റ്സ് (കടൽച്ചുഴികൾ) കാരണം മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
ദുരന്തത്തിന്റെ നിമിഷങ്ങൾ
റിസോർട്ട് ജീവനക്കാർ കടലിന്റെ അപകടകരമായ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, യുവാക്കൾ കടലിൽ ഇറങ്ങി.
തിരമാലയുടെ ഒഴുക്കിൽ (റിപ് കറന്റ്) മൂന്ന് പേർ ആഴക്കടലിലേക്ക് വലിച്ചെടുക്കപ്പെടുകയും രക്ഷാപ്രവർത്തനങ്ങൾ വൈകുകയും ചെയ്തു.
ലൈഫ്ഗാർഡ് എത്തുന്നതിന് 15 മിനിറ്റ് എടുത്തു. ......
തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ സെറീനയുടെയും മകൾ എ.എൻ ആമിന (42 വയസ്) അന്തരിച്ചു. ഭർത്താവ് എ.കെ നിഷാദ് (മസ്ക്കറ്റ്). മക്കൾ ഫാത്തിമ നൗറിൻ (CA), അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ സഹോദരങ്ങൾ എ. ......